ഖത്തർ‍ അത്‌ലറ്റ് അബ്ദുല്ല ഹാറൂൺ വാഹനാപകടത്തിൽ‍ മരിച്ചു


ദോഹ: ഖത്തർ‍ അത്‌ലറ്റ് അബ്ദുല്ല ഹാറൂണ്‍ വാഹനാപകടത്തിൽ‍ മരിച്ചു 2017 ലോക അത്‌ലറ്റിക് മീറ്റിൽ‍ 400 മീറ്റർ‍ വെങ്കല മെഡൽ‍ ജേതാവാണ്. ഖത്തർ‍ അത്‌ലറ്റ് അബ്ദുല്ല ഹാറൂണ്‍ വാഹനാപകടത്തിൽ‍ മരിച്ചു. 2017 ലോക അത്‌ലറ്റിക് മീറ്റിൽ‍ 400 മീറ്റർ‍ വെങ്കല മെഡൽ‍ ജേതാവാണ്. 

24 വയസ്സായിരുന്നു. ഖത്തർ‍ ഒളിന്പിക് കമ്മിറ്റി ട്വിറ്ററിലൂടെയാണ് വാർ‍ത്ത പുറത്തുവിട്ടത്. കൂടുതൽ‍ വിവരങ്ങൾ‍ ലഭ്യമല്ല. 2016 ലോക ഇൻഡോർ‍ ചാന്പ്യൻഷിപ്പിൽ‍ വെള്ളി മെഡൽ‍ നേടിയ ഹാറൂൺ‍ 2018 ജക്കാർ‍ത്ത ഏഷ്യൻ ഗെയിംസിൽ‍ ഇരട്ട സ്വർ‍ണവും നേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed