പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ ശാന്തമ്മ രാജൻ പി. ദേവ് ഒളിവിൽ


കൊച്ചി: നടൻ‍ ഉണ്ണി പി. ദേവിന്‍റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ‍ ഭർതൃമാതാവും നടൻ രാജൻ പി. ദേവിന്‍റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. ഇവർ‍ക്കായി തെരച്ചിൽ‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പോലീസ് പറയുന്നത്. പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. 

ഇതിനിടെയാണ് അവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നെഗറ്റീവായാൽ‍ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് അവർ ഒളിവിൽ പോയത്.

You might also like

Most Viewed