ഖത്തറിൽ ജൂലൈ മുതൽ‍ പകുതി ജീവനക്കാർക്ക് ഓഫീസുകളിലെത്താം


ദോഹ: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻ‍വലിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഖത്തറിൽ ജൂലൈയിൽ തുടങ്ങും. ജൂലൈ ഒന്നു മുതൽ‍ വിവിധ സർ‍ക്കാർ‍, സ്വകാര്യ ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് ജോലിക്കെത്താം.

കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചു കൊണ്ടാവണം ജീവനക്കാർ ഓഫീസിലെത്താന്‍. 50 ശതമാനം ജീവനക്കാർ ഓഫീസിലെത്തുന്പോൾ ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. പ്രധാനമന്ത്രയും ആഭ്യന്തമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ‍ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങൾ‍ക്ക് ജൂലൈ ഒന്നു മുതൽ പരമാവധി 60 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed