ലഡാക്ക് സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിനു സഹായവുമായി മമത
കോൽക്കത്ത: ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശികളായ സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. രാജേഷ് ഒറാങ്ക്, ബിപുൽ റോയ് എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് മമത ബാനർജി അറിയിച്ചു.
രാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗത്തിന് പകരംവയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ സൈനികരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു. ലഡാക്കിലുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് കൊല്ലപ്പെട്ടത്.

