ഖത്തറിൽ മൂന്നു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: ഖത്തറിൽ ഇന്ന് മൂന്നു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 73 ആയി. 1,186 പേർക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 79602 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 56,898 ഉം ആയി. 24 മണിക്കൂറിനിടെ 13 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 231 പേരാണ് ഇപ്പോൾ ഐസിയുവിൽ ഉള്ളത്. 3,884 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,90,714 ആയി. 22,631 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

