തെലങ്കാനയിൽ മൂന്ന് എംഎൽഎമാർക്ക് കോവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ മൂന്ന് എംഎൽഎമാർക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. ടിആർഎസ്(തെലങ്കാന രാഷ്ട്രസമിതി) എംഎൽഎമാരായ യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവരുടെ സ്രവപരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ജനഗാവിൽ നിന്നുള്ള എംഎൽഎ ആണ് യാദ്ഗിരി റെഡ്ഡി. നിസാമാബാദ് റൂറലിൽ നിന്നുള്ള എംഎൽഎ ആയ ബാജിറെഡ്ഡിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമാബാദ് അർബനിലെ എംഎൽഎ ആണ് ബിഗല ഗണേഷ് ഗുപ്ത.
ടിആർഎസ് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

