കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓഗസ്റ്റ് മുതല്‍ ഖത്തറിലേക്ക് മടങ്ങി വരാം


ദോഹ: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ താമസാനുമതി രേഖയുളള പ്രവാസികള്‍ക്ക് ഓഗസ്റ്റ് മുതല്‍ ഖത്തറിലേക്ക് മടങ്ങി വരാം. എന്നാല്‍ കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ വ്യവസ്ഥ ഇന്ത്യക്കാരുടെ മടങ്ങി വരവ് പ്രതിസന്ധിയിലാക്കും. എന്നാൽ, വരും ആഴ്ചകളിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് മിക്കവരും.

നിയന്ത്രണങ്ങള്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ 4 ഘട്ടങ്ങളിലായി പിന്‍വലിക്കുന്നതില്‍ മൂന്നാം ഘട്ടം ആരംഭിക്കുന്ന ഓഗസ്റ്റ് മുതല്‍ക്കാണ് പ്രവാസി താമസക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രവേശനത്തിലെ പുതിയ വ്യവസ്ഥ ഇന്ത്യയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് ഉടന്‍ മടങ്ങി വരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ലോക്ക് ഡൗണിന് മുമ്പായി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോയ നൂറുകണക്കിന് ഖത്തര്‍ പ്രവാസികളുടെ മടങ്ങിവരവാണ് ഇതോടെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരും ഇന്ത്യയില്‍ കുടുങ്ങിയിരിക്കുകയാണ്.

You might also like

  • NEC

Most Viewed