ഖത്തറില്‍ മണി എക്സ്ചേഞ്ച് സെന്‍ററുകള്‍ പുനരാരംഭിച്ചു


ദോഹ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഖത്തറിലെ മണി എക്സ്ചേഞ്ച് സെന്‍ററുകള്‍ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.. കര്‍ശനമായ കോവിഡ് പ്രതിരോധ, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. എട്ട് മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. സെന്‍ററുകളിലെത്തുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കണം, സാമൂഹിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരേ സമയം അകത്തേക്ക് കടത്തിവിടാവൂ, തുടങ്ങി നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആളുകളെ കൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

ഇതിന് പുറമെ ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന വിവിധ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed