അബുദാബിയിൽ രാത്രി പുറത്തിറങ്ങാൻ മൂവ്മെന്റ് പെർമിറ്റ് നിർബന്ധം


അബുദാബി: നിരോധിത സമയത്ത് പുറത്തിറങ്ങാൻ അബുദാബിയിൽ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കി. ദേശീയ അണുവിമുക്ത യജ്ഞം നടക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിനാണ് അനുമതി എടുക്കേണ്ടത്. ഇതിനുള്ള സംവിധാനം സജ്ജമായതായി അബുദാബി പൊലീസ് അറിയിച്ചു.

സ്വദേശികളും വിദേശികളും നിയമം പാലിച്ച് പിഴ ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം ഇളവുള്ള വിഭഗങ്ങളിലെ ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോലീസ്, ആരോഗ്യമേഖല, ജലവൈദ്യുതി, വാർത്താവിനിമയം, ഊർജം, എയർപോർട്ട്, എമിഗ്രേഷൻ, ബാങ്ക്, മീഡിയ, നിർമാണ മേഖല, പെട്രോൾ സ്റ്റേഷൻ എന്നിവയാണ് ഇളവുള്ള മേഖലകൾ.
www.adpolice.gov.ae വെബ്സൈറ്റിലാണ് അനുമതിക്കായി അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച ശേഷം ഓൺലൈനിൽതന്നെ അനുമതി നൽകും. നിയമലംഘനം രേഖപ്പെടുത്തിയതിൽ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം പരാതിപ്പെടണമെന്നും അറിയിച്ചു.

You might also like

Most Viewed