സോഫ്റ്റ്വെയർ കയറ്റുമതിക്കും തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്; ആശങ്കയിൽ ഇന്ത്യ


ശാരിക

ന്യൂഡൽഹി l സോഫ്റ്റ്വെയർ കയറ്റുമതിക്കും തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം. ഇതോടെ വലിയൊരു വിപണിയാകും ഇന്ത്യൻ സോഫ്റ്റ്വെയർ മേഖലക്ക് നഷ്ടമാവുക. ആഗോളതലത്തിലെ വാണിജ്യമേഖലയിൽ ഇന്ത്യൻ ഐ.ടി മേഖലക്ക് വലിയ തിരിച്ചടി നേരിടുകയാണ്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളിയുമുണ്ട്. ഇതിനെല്ലാം ഇടയിലാണ് തീരുവയിലൂടെ യു.എസ് ഭീഷണി ഉയർത്തുന്നത്.

283 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയുടെ ഐ.ടി വ്യവസായം. ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളുടേയെല്ലാം വരുമാനത്തിന്റെ 60 ശതമാനവും യു.എസിൽ നിന്നാണ് വരുന്നത്. യു.എസും കൂടി സോഫ്റ്റ്വെയർ കമ്പനികൾക്ക് നികുതി ചുമത്തിയാൽ അത് ഇരട്ട നികുതിയായി മാറും. നികുതിക്കൊപ്പം യു.എസ് വിസാചട്ടങ്ങൾ കടുപ്പിക്കുന്നതും സോഫ്റ്റ്വെയർ കമ്പനികൾക്ക് തിരിച്ചടിയാണ്.

ഇതുവരെ ഐ.ടി കമ്പനികൾക്ക് നികുതി ചുമത്താനുള്ള പദ്ധതിയൊന്നും യു.എസ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. എങ്കിലും യു.എസ് നികുതി ഏർപ്പെടുത്തുമെന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

article-image

AFDAF

You might also like

Most Viewed