ബ്രിട്ടനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ പാകിസ്ഥാൻ

ലണ്ടൻ: കോവിഡ് വ്യാപനത്തിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബ്രിട്ടനിൽ കുടുങ്ങിയവരെയും കൊണ്ടുള്ള ആദ്യ വിമാനം പാകിസ്ഥാനിലേക്ക് തിരിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് 1,500 പാക്കിസ്ഥാനികളാണ് ബ്രിട്ടനിൽ കുടുങ്ങിയത്. ഇവരെ സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ആറ് ചാർട്ടേഡ് വിമാനങ്ങളാണ് പാകിസ്ഥാൻ ഏർപ്പെടുത്തിയിട്ടുള്ളത്.
ആദ്യ വിമാനത്തിൽ 200 പേരാണുള്ളതെന്നാണ് വിവരം. മറ്റുള്ളവരെ തൊട്ടുത്ത ദിവസങ്ങളിൽ മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്നും പാക് ഭരണാധികാരികൾ വ്യക്തമാക്കി. ഇതിനൊപ്പം, അമേരിക്കയിൽ കുടുങ്ങിയ 150 പാക് വിദ്യാർത്ഥികൾക്കായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിമാനവും പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചിരുന്നു.