രാജി പ്രഖ്യപനം നടത്തി ജപ്പാന്‍ പ്രധാനമന്ത്രി

ശാരിക
ടോക്കിയോ l ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചു. ജൂലൈയില്‍ നടന്ന പാര്‍ലമെന്‍റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് രാജിയിലേക്ക് നയിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് ഭരണകക്ഷിക്കുള്ളിൽനിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു. ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഭരണകക്ഷിയിലെ തന്നെ അംഗങ്ങൾ ഒരുക്കം കൂട്ടി. ഇതിനിടയിലാണ് പദവി ഒഴിയുന്നതായുള്ള പ്രഖ്യാപനം.
ദീര്‍ഘകാലമായി ജപ്പാനില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇഷിബയ്ക്ക് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് ഇഷിബ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടത്. മുൻ പ്രതിരോധ മന്ത്രിയായ ഷിഗേരു ഇഷിബ 2024 സെപ്റ്റംബറിലാണ് അധികാരത്തിലെത്തിയത്.
സ്വമേധയാ പുറത്ത് പോകാൻ ആവശ്യപ്പെട്ട് കൃഷി മന്ത്രി ഷിന്‍ജിറോ കൊയ്സുമിയും മുൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയയും ശനിയാഴ്ച രാത്രി ഇഷിബയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബയുടെ കാലാവധി 2027 സെപ്റ്റംബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. ദേശീയവാദിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ പാർട്ടിയിലെ തന്നെ പ്രധാന എതിരാളി സനായി ടക്കായിച്ചി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ൈാൗാ