പുലികളി സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ കേന്ദ്ര ധനസഹായം അനുവദിച്ചു

ശാരിക
തൃശൂർ l പുലികളി സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ കേന്ദ്ര ധനസഹായം അനുവദിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ ഡിപിപിഎച്ച് പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചത്.
ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചത്. ഇക്കാര്യം അറിയിച്ച് മന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കുപോസ്റ്റ് പങ്കുവെച്ചു.
പുലികളി സംഘങ്ങള്‍ക്ക് തന്‍റെ ഓണസമ്മാനമാണ് ഇതെന്ന് സുരേഷ് ഗോപി കുറിച്ചു. ഇത് സാധ്യമാക്കിയതില്‍ കേന്ദ്ര ടൂറിസം - സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് സുരേഷ് ഗോപി നന്ദിയും അറിയിച്ചു.
ോേ്േോ