മമ്മൂട്ടിക്ക് ഇന്ന് 74ആം പിറന്നാൾ


ശാരിക

എറണാകുളം l മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ഇന്ന് 7ആം പിറന്നാൾ. അനുഭാവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്‌റ്റായി അരങ്ങേറ്റം കുറിച്ചതിനുശേഷം 400-ലധികം സിനിമകളിൽ അഭിനയിച്ച നടൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ താരങ്ങളിൽ ഒരാളാണ്. അഭിനയ വൈദഗ്ധ്യത്തിന് പുറമേ, അദ്ദേഹത്തിന്റെ രൂപഭാവങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

മമ്മൂട്ടി ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയില്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് തന്നെയാണ് മമ്മൂട്ടിയിലെ നടൻ. ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ റീലീസ് വരെയും പരിശോധിച്ചാൽ മമ്മൂട്ടിയിലെ നടൻ വളർന്നിട്ടേയുള്ളു എന്നത് വ്യക്തമാണ്. മമ്മൂട്ടി എല്ലാ മലയാളികളുടെയും മനുഷ്യനാണ്. ഇക്കാലത്തിനുള്ളിൽ ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി നമ്മുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു. ഇനിയാർക്കും പകരമാകാൻ കഴിയാത്ത ഒരിടമാണ് മലയാളിയുടെ മനസിൽ മമ്മൂട്ടിക്കുള്ളത്. അതുകൊണ്ടാണ് സിനിമയിലെ മമ്മൂട്ടി കരയുമ്പോൾ മലയാളി കൂടെ കരയുന്നത്.

ഒരു ചെറിയ ഇടവേളക്ക് ശേഷം ആ മനുഷ്യൻ തിരിച്ചുവരുകയാണ്. എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളുടെ പിൻബലമുണ്ട് ആ വരവിന്. ഇനിയും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിക്കട്ടെ...

article-image

ുരു

You might also like

Most Viewed