ഉ​​പ​​യോ​​ഗി​​ച്ച ബാ​​റ്റ​​റി​​ക​​ളു​ടെ അ​​ന​​ധി​​കൃ​​ത വി​​ല്‍​​പ​​ന​ക്കെ​തി​​രെ മ​​ന്ത്രാ​​ല​​യം


ദോഹ: ഉപയോഗിച്ച ബാറ്ററികള്‍ അനധികൃതമായി വില്‍പന നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. റീസൈക്ലിങ് മേഖലയില്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കമ്ബനികളോ മന്ത്രാലയം നിശ്ചയിച്ച ഡെലിവറി പോയന്‍റുകളോ അല്ലാതെ ഉപയോഗിച്ച ബാറ്ററികള്‍ വില്‍ക്കുന്നത് രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്.ചില കമ്ബനികളും സ്ഥാപനങ്ങളും ഇടപാടുകാര്‍ക്കും മറ്റു ചില കന്പനികള്‍ക്കും ഉപയോഗിച്ച ബാറ്ററികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സാങ്കേതിക, പാരിസ്ഥിതിക നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത് നടക്കുന്നത്.

ഇത് കുറ്റകരമാണ്.ബാറ്ററികള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മിക്ക കമ്ബനികളും വ്യവസായിക, പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കുന്നില്ല. 2002ലെ 30ാം നമ്ബര്‍ നിയമം പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ഉപയോഗം കഴിഞ്ഞ ബാറ്ററികള്‍ ഏറ്റവും അപകടകരമായ മാലിന്യമായാണ് കണക്കാക്കുന്നത്.

ബന്ധപ്പെട്ട അതോറിറ്റികളില്‍നിന്നുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്‌ വളരെ സുരക്ഷിതമായ രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടത്.ഇക്കാര്യത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed