തത്സമയ വി­സാക്കാ­ലാ­വധി­ നീ­ട്ടാൻ ഓൺ­ലൈൻ സൗ­കര്യമൊ­രു­ക്കി­ ഖത്തർ


ദോഹ : തത്സമയ സന്ദർശന വിസയിൽ ഖത്തറിൽ എത്തുന്നവർക്ക് വിസാക്കാലാവധി നീട്ടാൻ ഓൺലൈൻ സേവനം ലഭ്യമാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെ തത്സമയ (ഓൺ അറൈവൽ) വിസയുടെ കാലാവധി നീട്ടാമെന്ന് വിമാനത്താവള− പാസ്പോർട്ട് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാഷിദ് അൽ മസ്രുയി പറഞ്ഞു.

വിസക്കാലാവധി നീട്ടാൻ വിമാനത്താവളത്തിലെ പാസ്പോർട്ട് വകുപ്പ് സന്ദർശിക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം വകുപ്പിൽ നേരത്തേ നൽകിയിരുന്നെങ്കിലും അത് അവസാനിപ്പിച്ചു. തത്സമയ വിസയിൽ എത്തുന്നവർക്ക് 30 ദിവസം രാജ്യത്ത് തങ്ങാം. അധിക 30 ദിവസംകൂടി ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്.

വിസക്കാലാവധി നീട്ടാനുള്ള അപേക്ഷയും സൗജന്യമാണ്. നിശ്ചിതസമയത്തിന് മുന്പായി വിസക്കാലാവധി നീട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിദിനം 200 റിയാൽ വീതം (3575 രൂപയോളം) പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവയാണ് പ്രധാനമായും സൗജന്യ തത്സമയ വിസയ്ക്ക് ആവശ്യം. ഹോട്ടൽ ബുക്കിംങ് അല്ലെങ്കിൽ മറ്റ് വ്യവസ്ഥകൾ നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സന്ദർശകർ ഖത്തറിലെ താമസവിലാസം തത്സമയ വിസ ലഭിക്കുന്നതിനായി നൽകണം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed