വിദേശി ദന്ത ഡോക്ടർമാരുടെ തൊഴിൽ കരാർ പുതുക്കേണ്ടെന്ന് സൗദി സിവിൽ സർവ്വീസ് മന്ത്രാലയം
ജിദ്ദ : വിദേശി ദന്ത ഡോക്ടർമാരുടെ തൊഴിൽ കരാർ പുതുക്കരുതെന്ന് സിവിൽ സർവ്വീസ് മന്ത്രാലയം. ഇതോടെ നൂറുകണക്കിന് മലയാളി ദന്ത ഡോക്ടർമാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. യോഗ്യരായ സ്വദേശി ഡോക്ടർമാർക്ക് തൊഴിൽ കണ്ടെത്താനാണ് സിവിൽ സർവ്വീസ് മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം നൽകിയത്.
സൗദിയിൽ തൊഴിൽ രഹിതരായ സ്വദേശി ദന്ത ഡോക്ടർമാരുടെ എണ്ണം കൂടിവരികയാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസിൽ രജിസ്റ്റർ ചെയ്തദന്ത ഡോക്ടർമാർക്ക് തൊഴിൽ കണ്ടെത്തുന്നതിനാണ് വിദേശ ഡോക്ടർമാരുടെ തൊഴിൽ കരാർ പുതുക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്.
തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ദന്ത ഡോക്ടർമാരുടെ കരാർ അവസാനിക്കുന്നതോ ടെത ഇതേ തസ്തികയിൽ സ്വദേശകളെ നിയമിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ റിയാദ് പ്രവിശ്യക്ക് പുറത്തുള്ള ദന്ത ഡോക്ടർമാരുടെ കരാർ പുതുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
റിയാദ് പട്ടണത്തിൽ മാത്രം 70 മലയാളി ദന്ത ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ജോലി ചെയ്യുന്നുണ്ട്. സിവിൽ സർവ്വീസ് മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ഇവരെ സാരമായി ബാധിക്കും.


