ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അബുദാബി പോലീസ്
അബുദാബി : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സായിദ് സ്പോർട്സ് സിറ്റി മുബദല അരീനയിൽ ഒരുക്കിയ യൂത്ത് സർക്കിളിലൂടെ അബുദാബി പോലീസിന് ഗിന്നസ് റെക്കോഡ്. അബുദാബി പോലീസിന്റെ അറുപതാം വാർഷികത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങ ളെക്കുറിച്ചുള്ള ആശങ്കകളും കണ്ടെത്തലുകളും വിശദീകരിച്ച പദ്ധതിയിൽ പങ്കെടുത്തമുഴുവനാളുകളും മുപ്പത് വയസ്സിനുതാഴെയുള്ളവരാണ്.
കുട്ടികൾക്കെതിരേ നടക്കുന്ന പലതരം കുറ്റകൃത്യങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരേ കൈക്കൊള്ളേണ്ട നടപടികൾ, പ്രതിരോധരീതികൾ എന്നിവയെല്ലാം ചർച്ചാവിഷയമായി. അബുദാബി പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽറുമൈതി, ഡയറക്ടർ ജനറൽമേജർ ജനറൽ മഖ്തും, യുവജ നകാര്യമന്ത്രി ഷമ്മ അൽ മസ്റൂയി എന്നിവർ യൂത്ത് സർക്കിളിൽ പങ്കെടുത്തു.


