ഖത്തറിൽ ഗതാ­ഗത വി­വരങ്ങൾ അറി­യാൻ പു­തി­യ ആപ്


ദോഹ : യാത്രക്കാർക്ക് പുതിയ പാതകൾ പരിചയപ്പെടുത്താനും ഗതാഗതത്തിരക്കു സംബന്ധിച്ച വിവരങ്ങൾ കൈമാറാനുമായി പൊതുമരാമത്തുവിഭാഗവും(അഷ്‌ഗാൽ) ഖത്തർ മൊബിലിറ്റി ഇന്നൊവേഷനും സെന്ററും(ക്യു.എം.ഐ.സി) തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. 

വേഇൻ എന്ന ആപ്പിലൂടെയാണ്‌ വിവരങ്ങൾ ലഭ്യമാവുന്നത്‌. അഷ്‌ഗാലിനു വേണ്ടി പ്രസിഡണ്ട് ഡോ. സാദ്‌ ബിൻ അഹ്‌മദ്‌ അൽ മുഹന്നദിയും ക്യു.എം.ഐ.സിക്കു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അദ്‌നാൻ അബു ദയ്യയുമാണ്‌ ധാരണാപത്രത്തിൽ ഒപ്പുവച്ചത്‌. ഖത്തറിൽ ഇപ്പോൾ ഒട്ടേറെ പുതിയ റോഡുകൾ നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിനാലും വികസനത്തിന്റെ ഭാഗമായി പല റോഡുകളിലും ഗതാഗതം നിരോധിക്കുന്നതിനാലും വേഇൻ ഡ്രൈവർമാർക്ക്‌ ഏറെ സഹായകമാകും.  

ഓരോ സ്ഥലത്തേക്കും എത്താനുള്ള എളുപ്പവഴികൾ, പൊതുപരിപാടികൾ നടക്കുന്ന വേദികളിലേക്ക്‌ എത്താനുള്ള മാർഗം, മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഓഫീസിലേക്കോ വീട്ടിലേക്കോ എത്താനുള്ള വഴി എന്നിവയ്‌ക്കു പുറമേ ഖത്തറിലെ സൈക്കിൾ ട്രാക്കുകളുടെ വിവരവും വേഇൻ ലഭ്യമാക്കും. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed