ദു­ബൈ­യി­ലെ­ ഷോ­പ്പിംഗ് മാ­ളു­കൾ­ക്കു­ള്ളിൽ ഇ- സി­ഗററ്റ് വലി­ക്കു­ന്നത് നി­രോ­ധി­ച്ചു­


ദുബൈ : ദുബൈയിലെ ഷോപ്പിംഗ് മാളുകൾക്കുള്ളിൽ ഇ− സിഗററ്റ് വലിക്കുന്നത് നിരോധിച്ചു. ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളില് ഇ− സിഗററ്റ് വലിക്കുന്നവർക്ക് 2000 ദിർഹം പിഴ ലഭിക്കുമെന്ന് പൊതുജനാരോഗ്യ−സുരക്ഷ വിഭാഗം മേധാവി രേഥ സൽമാൻ വ്യക്തമാക്കി. 

യു.എ.ഇ. ഫെഡറൽ നിയമം, രാജ്യത്ത് ഇലക്ട്രോണിക്ക് സിഗററ്റുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവർക്ക് പിഴ നൽകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റമാവർത്തിച്ചാൽ ഷോപ്പിംഗ് മാളുകൾക്ക് പോലീസുമായി ബന്ധപ്പെടാൻ അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുകയില ഉൽപ്പന്നങ്ങളും, ഇ− സിഗററ്റുകളും വിൽക്കുന്നത് തടയാൻ കടകളിലും മറ്റും പരിശോധന കർശനമാക്കുമെന്നും രേഥ സൽമാൻ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed