സ്വകാ­ര്യ സ്‌കൂ­ളു­കളു­ടെ­ നി­ർ­മ്മാ­ണം : 116 ടെ­ൻ­ഡറു­കൾ ലഭി­ച്ചതാ­യി­ അധി­കൃ­തർ


ദോഹ : ഖത്തറിൽ സ്വകാര്യ സ്കൂളുകളുടെ നിർമ്മാണത്തിനായി അനുവദിച്ച 11 പ്ലോട്ടുകൾക്കായി നിക്ഷേപകരിൽ നിന്ന് 116 ടെൻഡറുകൾ ലഭിച്ചതായി അധികൃതർ. രാജ്യത്തെ സാന്പത്തിക വികസന പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻനാസ്സർ ബിൻ ഖലീഫ അൽ താനിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സംഘമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ടെൻഡറുകളുടെ പരിശോധനയും മറ്റ് നടപടികൾക്കും ശേഷം ലേലത്തിൽ വിജയിച്ചവരെ പ്രഖ്യാപിക്കും. വ്യത്യസ്ത ഗ്രേഡുകളിലായി 12,000 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ സീറ്റ് ലഭിക്കുകയെന്നാണ് പ്രതീക്ഷ.  ജനസാന്ദ്രത കൂടിയതും സാംസ്കാരിക വൈവിധ്യവുമുള്ള പ്രദേശങ്ങളിൽ സ്കൂളുകൾക്കുള്ള ഭൂമി വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed