ഒമാൻ 47-ാം ദേ­ശീ­യദി­നം ആഘോ­ഷി­ച്ചു­


മസ്്ക്കറ്റ് : 47−ാംമത് ദേശീയദിനം ഒമാൻവിപുലമായി ആഘോഷിച്ചു. രാജ്യത്തുടനീളം വർ‍ണാഭമായ പരിപാടികളും ആഘോഷങ്ങളും നടന്നു. 1970−ലാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഒമാന്റെ ഭരണം ഏറ്റെടുത്തത്. മേഖലയിലെ ഏറ്റവും സമാധാനപൂർണമായ രാജ്യമായി നിലകൊള്ളാനും സർവ്‍വമേഖലകളിലും പുരോഗതി കൈവരിക്കാനും സുൽത്താൻ ഖാബൂസിന്റെ നേതൃത്വത്തിൽ ഒമാന്  സാധിച്ചിട്ടുണ്ട്. 

എണ്ണ മേഖലയിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ ജി.സി.സി. രാജ്യങ്ങളിൽ സാന്പത്തിക പ്രതിസന്ധി നേരിട്ടെങ്കിലും ഒമാൻ ഭരണാധികാരിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഒമാന് കരുത്തായി.

ടൂറിസവും അനുബന്ധമേഖലകളിലെ വികസനവും കൈമുതലാക്കി ഒമാൻ ജനത മികച്ച ജീവിതനിലവാരം ഉറപ്പാക്കി കഴിഞ്ഞു. ദേശീയ ദിനത്തോടനുബന്ധിച്ച് 257 തടവുകാർക്ക് ഒമാൻ‍ ഭരണാധികാരി സുൽത്താൻ‍ ഖാബൂസ് ബിൻ സഈദ് പൊതുമാപ്പ് നൽകി. ഇതിൽ ‍ 131 പേർ വിദേശികളാണ്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed