ഖത്തറിൽ വി­ദേ­ശ തൊ­ഴി­ലാ­ളി­കളു­ടെ­ കു­റഞ്ഞ താ­ൽ­ക്കാ­ലി­ക വേ­തന പരി­ധി­ ഇനി­ 750 റി­യാ­ൽ


ദോഹ : രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ വേതന പരിധി ഉടൻ പ്രാബല്യത്തിലാകുമെന്നും താൽക്കാലിക വേതന പരിധി പ്രതിമാസം 750 റിയാലാണെന്നും ഭരണനിർവ്‍വഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രി ഡോ. ഇസ്സ ബിൻ സാദ് അൽ ജാഫലി അൽ നുഐമി പറഞ്ഞു.

കുറഞ്ഞ വേതന പരിധി 750 റിയാൽ (ഏകദേശം 200 ഡോളർ) എന്നത് താൽകാലികമാണ്. സ്ഥിരമായ വേതന പരിധി നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ താൽക്കാലികമായുള്ള വേതനപരിധി 750 റിയാൽ‍ നടപ്പാക്കിയശേഷം സമഗ്രമായ വിലയിരുത്തലിനുശേഷം പുതിയ സ്ഥിരമായ പരിധി നിശ്ചയിക്കും. പുതിയ വേതന പരിധി കൂടാതെ തൊഴിലാളികൾക്ക് സൗജന്യ താമസം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയും ലഭിക്കും. പുതിയ പ്രഖ്യാപനം നടപ്പാക്കുന്നതോടെ വേതനം 750 റിയാലിൽ കുറഞ്ഞ കരാറുകൾക്ക് അനുമതി നൽ‍കുകയില്ലെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്തെ എല്ലാ തൊഴിൽ കരാറുകൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. തൊഴിൽ കരാറിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാൽ പുതിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് നടക്കുന്ന 2022 ലോകകപ്പ് വികസന പദ്ധതികൾക്കായി ആഴ്ചയിൽ 50 കോടി റിയാലാണ് ഖത്തർ ചെലവിടുന്നത്. പതിനായിരത്തിലധികം പ്രവാസി തൊഴിലാളികളാണ് പദ്ധതികളിൽ പ്രവർത്തിക്കുന്നത്.

തൊഴിലാളി രാജ്യത്ത് എത്തിയ ശേഷം കരാറിൽ മാറ്റംവരുന്നത് തടയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മാത്രമല്ല തൊഴിലാളികൾക്ക് രാജ്യം വിടാനും ജോലി മാറാനുമുള്ള അനുമതി തടയാനുള്ള തൊഴിലുടമയുടെ അവകാശം റദ്ദാക്കിയുമാണ് പുതിയ തൊഴിൽകരാർ രാജ്യത്ത് നടപ്പായത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. കൂടുതൽ മെച്ചപ്പെടുത്തിയുള്ള നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാഗമാണ് പ്രവാസി തൊഴിലാളികളെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ മുന്നേറ്റത്തിന് തയ്യാറെടുത്താണ് കഴിഞ്ഞമാസം പ്രവാസി തൊഴിലാളികൾക്ക് കുറഞ്ഞ വേതന പരിധി നിശ്ചയിക്കുമെന്ന പ്രഖ്യാപനം സർ‍ക്കാർ നടത്തിയത്. ആഗോള തലത്തിലുള്ള തൊഴിലാളി സംഘടനകൾ ഒന്നടങ്കം ഖത്തറിന്റെ നടപടിയെ സ്വാഗതം ചെയ്തിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed