ദു­ബൈ­ ഫി­റ്റ്നസ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക്


ദുബൈ : ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക്. ഫെസ്റ്റിവൽ സിറ്റിയിൽ കാർണിവൽ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുമായാണ് 30 ദിവസം നീണ്ടുനിന്ന ചലഞ്ച് സമാപിക്കുക.  ഇന്നലെ ആരംഭിച്ച സമാപന പരിപാടികൾ ഇന്നത്തെ മെഗാ ആഘോഷത്തോടെ പൂർണമാകും. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം 20ന് ആണ് ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയത്. ഓരോ ദിവസവും 30 മിനിറ്റ് വ്യായാമം എന്നതായിരുന്നു ചാലഞ്ച്. 

ഇംഗ്ലണ്ടിന്റെ ഫുട്ബോൾതാരം റിയോ ഫെർഡിനാന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉദ്ഘാടനത്തോടെയാണ് ആവേശകരമായ ചാലഞ്ചിനു തുടക്കമായത്. ജിംനേഷ്യത്തിൽ പോയി വെയ്റ്റ് എടുക്കുന്നതും മറ്റുമല്ല വ്യായാമം എന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു ഫിറ്റ്നെസ് ചലഞ്ച്. ലളിത വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലം, മറ്റു ചിട്ടകൾ എന്നിവ ശീലമാക്കി അനാരോഗ്യത്തെ പടിയിറക്കണമെന്ന ആഹ്വാനത്തിനു വിവിധ പ്രായക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്.  

കേവലം 30 ദിവസത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല ദുബൈ ഫിറ്റ്നസ് ചലഞ്ച്. ദുബൈയിലും സമീപമേഖലകളിലും തുടർന്നും സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. രാവിലെയും വൈകിട്ടുമുള്ള നടപ്പ്, നീന്തൽ, സൈക്ലിംങ്, കൃത്യസമയത്തുള്ള ഭക്ഷണം, ഉറക്കം, ദുശീലങ്ങൾ ഒഴിവാക്കൽ എന്നിവ ചലഞ്ചിന്റെ ഭാഗമാണ്. 

ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ദുശീലങ്ങളാണെന്ന സന്ദേശം നൽകിയ ഫിറ്റ്നെസ് ചലഞ്ചിന് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. ചാലഞ്ചിൽ ഓരോ ദിവസവും കൂടുതൽ പേർ റജിസ്റ്റർ ചെയ്യുകയും പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed