വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം; കരാറിൽ ഒമാൻ എയറും സലാംഎയറും ഒപ്പ് വെച്ചു


വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും, പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചതായി റിപ്പോർട്ട്. 

ഇരുകമ്പനികളും ചേർന്ന് കൊണ്ട് വ്യോമഗതാഗത മേഖലയിൽ യോജിച്ചുള്ള ഒരു വാണിജ്യ നയം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒമാൻ എയർ ആക്ടിങ്ങ് സിഇഒ ക്യാപ്റ്റൻ നാസ്സർ അൽ സൽമി, സലാംഎയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്‌മദ്‌ എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട ഉപഭോക്‌തൃ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും, വാണിജ്യമേഖലയിൽ കൂടുതൽ സഹകരത്തോടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഇരുകമ്പനികളും ശ്രമിക്കുന്നതാണ്.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed