ഒമാനിലെ ബീച്ചുകളും പാര്‍ക്കുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും


മസ്‌ക‍ത്ത്: ഒമാനിലെ ബീച്ചുകളും പാര്‍ക്കുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്താണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ റസ്റ്റ് ഹൌസുകള്‍, ഫാമുകള്‍, വിന്റര്‍ - ഡെസര്‍ട്ട് ക്യാന്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാറുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്‍ചത്തേക്ക് ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാനായിരുന്നു നേരത്തെ തീരുമനിച്ചിരുന്നത്. ഇതാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed