കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണ വേട്ട

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണ വേട്ട. രാജസ്ഥാൻ സ്വദേശിയിൽ നിന്ന് നാല് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിംഗ് രജാവത്തിനെ(28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിൽ നിന്നും കോഴിക്കോട്ടെ വ്യാപാരികൾക്ക് എത്തിച്ച് കൊടുക്കാനായിരുന്നു സ്വർണമെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 2.20 കോടിയോളം വില വരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.