ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുന്നത് ഒമാന്‍ പരിഗണിച്ചുവരികയാണെന്ന് ഒമാൻ


മസ്കത്ത്: കോവിഡ് അപകടകരമായ തോതിൽ വ്യാപിക്കുന്ന ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുന്നത് ഒമാന്‍ പരിഗണിച്ചുവരികയാണെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അൽ സഈദി പറഞ്ഞു.

കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന ദൃശ്യമാണെന്നും മുൻഗണനാ പട്ടികയിലുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed