ഒമാനില്‍ കൊവിഡ് വാക്സിനേഷന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി


 

മസ്‌കറ്റ്: കൊവിഡ് 19 വാക്‌സിനേഷന്‍ ഒമാനില്‍ തുടക്കമായി. ഗുരുതര രോഗബാധിതരും മുതിര്‍ന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കായായാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷൻ നല്‍കുക. ഇന്ന് രാവിലെ അല്‍-സീബ് സ്‌പെഷ്യലിസ്റ്റ് കോംപ്ലക്സില്‍ നടന്ന പ്രാരംഭ വാക്‌സിനേഷൻ പ്രചാരണ വേളയില്‍ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈഡീ ആദ്യ ഡോസ് സ്വീകരിക്കുകയുണ്ടായി. മസ്‌കത്ത് ഗവര്‍ണറേറ്റിൽ മൂന്നിടങ്ങളിലാണ് വാക്‌സിനേഷൻ. സീബ്, ബോഷര്‍, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്‌പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് പ്രാരംഭ ഘട്ടത്തിലെ വാക്‌സിനേഷൻ കേന്ദ്രങ്ങള്‍.

You might also like

  • Straight Forward

Most Viewed