പു​തി​യ കൊ​റോ​ണ കാ​ന​ഡ​യി​ലും


മൊൺട്രിയൽ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച കൂടുതൽ അപകടകാരിയായ വകഭേദം കാനഡയിലും കണ്ടെത്തി. ഡർഹാമിൽനിന്നുള്ള ദന്പതികളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഇവർ അടുത്ത കാലത്തൊന്നും വിദേശയാത്രകൾ ചെയ്യുകയോ സന്പർക്കത്തിൽ വരികയോ ചെയ്തിട്ടില്ല. ഇരുവരും ക്വറന്‍റൈനിൽ പ്രവേശിച്ചിരിക്കുകയാണ്.  പ്രവിശ്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഒന്‍റാറിയോയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ അറിയിച്ചു. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് ഒന്‍റാറിയോ. 

പ്രദേശത്തിന്‍റെ തെക്ക് 28 ദിവസവും വടക്ക് 14 ദിവസവും ലോക്ക്ഡൗണിലായിരിക്കും. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ യുകെയിൽനിന്നുള്ള വിമാന സർവീസുകൾ ജനുവരി ആറുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ശനിയാഴ്ച വരെ, കാനഡയിൽ 534,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14,700ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed