ഒമാനിൽ ഇന്ന് 852 പേർക്ക് കൂടി കൊവിഡ് രോഗബാധ


മസ്‍ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേർ കൂടി  മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 125 ആയി. അതേസമയം ഇന്ന് 852 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 368 പേര്‍ ഒമാൻ സ്വദേശികളും 484 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 27,670 ആയി. ഇതിൽ 13,974 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed