സൗദിയിൽ ആഭ്യന്തര ടൂറിസം ജൂൺ 21 മുതൽ പുനഃരാരംഭിക്കും


ജിദ്ദ: സൗദിയിൽ മൂന്ന് മാസത്തിലേറെയായി നിർത്തിവെച്ച ആഭ്യന്തര ടൂറിസം ജൂൺ 21 മുതൽ പുനഃരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.  രാജ്യത്തിനകത്ത് ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കണോയെന്ന് പരിശോധിക്കാൻ പൗരന്മാർക്കിടയിൽ പഠനം നടത്തിയിരുന്നു. ടൂറിസം അതോറിറ്റി നടത്തിയ പഠനത്തില്‍ 80 ശതമാനം സൗദി പൗരന്മാരും ആഭ്യന്തര ടൂറിസം തുടങ്ങുവാനും പ്രയോജനപ്പെടുവാനും ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ഉന്നത അധികാരികളുമായും ആവശ്യമായ ഏകോപനം നടത്തിയ ശേഷം ആഭ്യന്തര ടൂറിസം പരിപാടി പൊതുജനങ്ങൾക്കായി ആരംഭിക്കുമെന്ന് അൽ ഖത്തീബ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed