ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു


മസ്‌കത്ത്: മസ്‌കത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മസ്‌കത്ത് നിസ്വ റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മസ്‌കത്തില്‍ നിന്നും പുറപ്പെട്ട ബസിന് സമാഈല്‍ വിലായത്തിലെ അല്‍ ഹൗബില്‍ വെച്ചാണ് തീപിടിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബസിന്റെ പിന്‍വശത്തു നിന്നാണ് തീപ്പിടുത്തമുണ്ടായത്. പുക ഉയരുന്നതായി കണ്ടതോടെ ബസ് നിര്‍ത്തുകയും യാത്രക്കാരെ ഇറക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed