വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താൻ ഒമാനിൽ കർശന നടപടി


 

ഒമാനിൽ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ നടപടി ശക്തമാക്കി.  സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഒമാൻ ഗവൺമെന്റ് നിർബന്ധമാക്കി  കമ്യൂണിക്കേഷൻ (ജിസി) വിഭാഗം ഉത്തരവു പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിനു പുറമേ തൊഴിൽ നേടാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിനും അറ്റസ്റ്റേഷൻ  ബാധകമാക്കി മാനവവിഭവ ശേഷി മന്ത്രാലയം നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.  രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കാണ് അറ്റസ്‌റ്റേഷൻ നിർബന്ധമാക്കിയത്.

സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയാൽ അപേക്ഷകർക്കെതിരെ നടപടി സ്വീകരിക്കും. പിഴയും ഈടാക്കും. ജോലിയിൽ പ്രവേശിക്കും മുൻപേ  യോഗ്യതാ സർട്ടിഫിക്കറ്റുകൾ യഥാർഥമാണെന്നു കന്പനികൾ ഉറപ്പുവരുത്തണം. മറ്റു സർട്ടിഫിക്കറ്റുകൾ ജോലിയിൽ പ്രവേശിച്ച ശേഷമായാലും മതി. വ്യാജ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ജോലി നേടുന്നത് പൂർണമായും തടയാൻ നടപടികൾ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

കൂടാതെ അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള നിരക്കുകൾ  5 റിയാലിൽ നിന്നു 10 റിയാലാക്കി വിദേശ കാര്യ മന്ത്രാലയം ഉയർത്തുകയും ചെയ്തു. കഴിഞ്ഞമാസം ഇതു പ്രാബല്യത്തിൽ വന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed