ദോഫാറിന്റെ മൊഞ്ച് കൂട്ടാൻ നാല് ടൂറിസം പദ്ധതികൾ വരുന്നു


ഷീബ വിജയൻ 

മസ്കത്ത് I 2.85 ദശലക്ഷം റിയാലിലധികം ചെലവിൽ നാല് ടൂറിസം, വിനോദ പദ്ധതികളുമായി ദോഫാർ മുനിസിപ്പാലിറ്റി. സലാല, റഖ്യൂത്ത്, ധൽക്കൂത്ത് എന്നിവിടങ്ങളിലെ മൂന്ന് മനോഹരമായ വ്യൂ പോയിന്റുകളും റഖ്യൂത്ത് ഷഹാബ് അസൈബ് പ്രദേശത്ത് പൊതു പാർക്കിന്റെ നിർമാണവും പദ്ധതികളിൽ ഉൾപ്പെടുന്നത്. ഓരോ സ്ഥലത്തിന്റെയും സ്വാഭാവികവും സാംസ്കാരികവുമായ ഐഡന്റിറ്റി നിലനിർത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്സ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബാവൈൻ പറഞ്ഞു. സലാലയിലെ ഇത്‌ലാലത്ത് അഫ്താൽഖുത് പദ്ധതി 30 ശതമാനം പൂർത്തിയായി. കടലിന് അഭിമുഖമായി പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതിയിൽ വിശ്രമ കേന്ദ്രങ്ങൾ, ഇരിപ്പിടങ്ങൾ, റസ്റ്റാറന്റുകൾ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത നടപ്പാത, പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.

റഖ്യുത്തിൽ, ഇത്തലത്ത് ഷാഅത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം 32 ശതമാനം പൂർത്തിയായി. ദശലക്ഷം റിയാലിൽ കൂടുതൽ നിക്ഷേപമുള്ള ഈ വികസനത്തിൽ, അറേബ്യൻ കടലിനെ അഭിമുഖീകരിക്കുന്ന ദോഫാറിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന പ്രകൃതിദത്ത ആകർഷണങ്ങളിലൊന്നായ പുതിയ കാഴ്ച പ്ലാറ്റ്‌ഫോമുകൾ, വലിയ കാർ പാർക്കുകൾ, വിശ്രമ കേന്ദ്രങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ് എന്നിവ ഒരുക്കും. ഷഹാബ് അസൈബിലെ പൊതു പാർക്കിന്റെ നിർമ്മാണം 55 ശതമാനം പൂർത്തിയായി. 4, 68,000 റിയാലിന്റെ ഏകദേശ ചെലവിൽ, പാർക്ക് താമസക്കാർക്കും സന്ദർശകർക്കും ഹരിത ഇടങ്ങൾ, വിനോദ സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യും. ധാൽകൂത്തിലെ ഇത്‌ലാലത്ത് ഡീം പദ്ധതി തീരത്തെ ഒരു പർവത പ്രദേശത്ത് ഇരിപ്പിടങ്ങൾ, കാർ പാർക്കുകൾ, കാൽനട നടപ്പാതകൾ, ലാൻഡ്‌സ്‌കേപ്പിങ് എന്നിവ ഒരുക്കും 3,46,000 റിയാലാണ് പദ്ധതിയുടെ മൂല്യം.

article-image

DFSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed