കുവൈത്ത് വിദേശകാര്യമന്ത്രി യുഎസ് േസ്റ്ററ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് വാഷിംഗ്ടണിൽ അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി മൈക് പോംപെയോയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിൽ സഹകരണത്തി ന്റെ പുതിയ ചുവടുവയ്പുകളും ചർച്ചാ വിഷയമായി. ഉഭയകക്ഷി താത്പര്യമുള്ള രാജ്യാന്തര−മേഖല വിഷയങ്ങളും ചർച്ച ചെയ്‌തു. അമേരിക്കയിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് സാലെം അബ്ദുല്ല അൽ ജാബർ അൽ സബാഹ്, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.