ബഹ്റൈനില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യത

മനാമ. ബഹ്റൈനില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. ഇടിയും മിന്നലും, ശക്തിയേറിയ കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. നാളെ മുതല്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് മഴ പെയ്യുമെന്ന സൂചന ലഭിച്ചിട്ടുള്ളത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്.