ഓൾ കേരള വിമൻസ് - മസ്കറ്റ് ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു
മസ്കറ്റ് : ഓൾ കേരള വിമൻസ് - മസ്കറ്റ് ഒന്നാം വാർഷിക ആഘോഷം ഇൻഡ്യൻ സോഷ്യൽക്ലബ്ബ് മലയാളവിഭാഗം ഹാളിൽവച്ച് നടന്നു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം ഓൾ കേരള വിമൻസ് മസ്കറ്റ് എന്ന സംഘടനക്ക് രൂപം നൽകിയതെന്ന് കൺവീനർ റഹൂഫിയ തൗഫീഖ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ഹാളിൽ വച്ചു നടത്തിയ വാർഷികാഘോഷം ജീവൻ ടി.വി ഓമനിയം അവതാരകൻ ജയകുമാർ വള്ളിക്കാവ് ഉൽഘാടനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകയും ഒബ്സർവ്വർ ലേഖികയുമായ ലക്ഷ്മി കോത്തനത്ത് സ്ത്രീകൾ ആധുനിക സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇവ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും സംസാരിച്ചു. ഈ വനിതാ സംഘടനയുടെ ആവ്യശകതയ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും കൺവീനർ ആയ രഹൂഫിയ തൗഫീഖ് വിശദമാക്കി.
പ്രവാസി മലയാളി കുടുംബങ്ങൾക്കിടയിൽ ഒരു സൗഹൃദം സൃഷ്ടിക്കുകയും വർധിച്ചു വരുന്ന ആത്മഹത്യക്ക് ഒരു പരിഹാരം കാണാൻ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും,പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട്ടുപോകുമെന്നും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.നജില ഷെബിൻ, പ്രസീത അരുൺ, സിന്ധു സുരേഷ്, നിഷ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

