അശരണർക്ക് സഹായ ഹസ്തവുമായി കെ.കെ.എം.എ മെഹബൂലാ ബ്രാഞ്ച്


കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലീം അസോസിയേഷൻ എല്ലാ വർഷവും പരിശുദ്ധ റമാളാനിൽ നടത്തി വരാറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മംഗഫ് ഹാളിൽ കുടിയ യോഗത്തിൽ പ്രസിഡന്റ് അഷറഫ് മണ്ണഞ്ചേരിയുടെ അദ്ധ്വക്ഷതയിൽ 2018 ലേക്കുള്ള കർമ്മ പദ്ധ്വതികൾ മുൻ കാല പ്രവർത്തകരായ അഹമ്മദി സോണൽ ട്രെഷറർ അഷ്റഫ് മാങ്കാവ്, യുണീറ്റ് വൈസ് പ്രസിഡന്റ് ഷംസു താമരക്കുളം എന്നിവർ സംയുക്തമായി ഉത്ഘാടനം ചെയ്തു.

യോഗത്തിൽ മുഹമ്മദ് യാസീൻ, ഹമീദ് പാലേരി, ഉമ്മർ എ.സി, എന്നിവർ ആശംസകൾ നേരുകയും, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്സ് മൗലവി സ്വാഗതവും, മൊയ്തീൻ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed