സൂഫിസം - അകവും പുറവും" പ്രഭാഷണ സദസ്സ് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മറവിൽ വിശ്വാസധാരയിൽ മായം ചേർക്കുന്ന സൂഫി ആചാരങ്ങളെയും ആശയങ്ങളെയും കുറിച്ച് ഓരോ വിശ്വാസിയും ജാഗരൂകരായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് അൽ ഹിദായ സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ഹിദ്ദ് ഹിദായ സെന്ററിൽ "സൂഫിസം - അകവും പുറവും" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി വിഷയവൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. "സൂഫിസം - ഉത്ഭവവും ചരിത്രവും" എന്ന വിഷയത്തിൽ സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും, "സൂഫിസം = അപകടം" എന്ന വിഷയത്തിൽ സ്വാലിഹ് അൽ ഹികമിയും, "സൂഫിസം - മടിയന്മാരുടെ മതം" എന്ന വിഷയത്തിൽ വസീം അഹ്‌മദ് അൽ ഹികമിയും പ്രഭാഷണം നടത്തി.
ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നീ മൂന്ന് ഘട്ടങ്ങളിലായി വികാസം പ്രാപിക്കുന്ന സൂഫിസം ഇസ്ലാമിക അഖീദക്ക് (വിശ്വാസത്തിന്) തീർത്തും വിരുദ്ധമാണെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. സൃഷ്ടാവും സൃഷ്ടിയും ഒന്നാണെന്ന അദ്വൈത വാദമാണ് സൂഫിസം മുന്നോട്ടുവെക്കുന്നതെന്നും ഇത്തരം അപകടകരമായ ചതിക്കുഴികളിൽ വീഴാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ചടങ്ങിൽ സാദിഖ് ബിൻ യഹ്‌യ സ്വാഗതവും ബിനു ഇസ്മാഈൽ നന്ദിയും പറഞ്ഞു.
cxcxcx
cxzxzxz
asssaas
dxzsxzx

