കുവൈറ്റിലെ വാഹനാപകടം : കല കുവൈറ്റ്‌ അനുശോചിച്ചു


കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മരിച്ചവർക്ക്‌ കല കുവൈറ്റ്‌ ആദരാഞ്ജലികൾ അർപ്പിച്ചു. 2 മലയാളികൾ ഉൾപ്പടെ 15 പേരുടെ മരണത്തിനിടയാക്കിയ അപകടം വലിയ ഞെട്ടലാണു പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയത്‌. സമീപകാലത്ത്‌ കുവൈറ്റിലുണ്ടായ ഏറ്റവും വലിയ വാഹന അപകടമാണിത്‌‌. മരിച്ചവർ മുഴുവനും സാധാരണ തൊഴിലാളികളാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും, മരിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു എന്നിവർ അറിയിച്ചു.

വെസ്റ്റ്‌ കുവൈറ്റിനടുത്ത് കബ്ദ് റോഡിൽ വെച്ച്‌ ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെയും, HEISCO യിലെയും തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം, കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടു പേരും ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed