ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ബഹ്റൈനിൽ; കിംഗ് ഹമദുമായി കൂടിക്കാഴ്ച നടത്തും
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിക്കും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് കിംഗ് ഹമദുമായി ചർച്ച നടത്തുമെന്ന് റോയൽ കോർട്ട് അറിയിച്ചു.
പ്രസിഡന്റ് മാക്രോണിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത റോയൽ കോർട്ട്, അദ്ദേഹത്തിന്റെ ബഹ്റൈൻ സന്ദർശനം സമാധാനപരവും ഫലപ്രദവുമാകട്ടെയെന്ന് ആശംസിച്ചു.
മൂന്ന് ദിവസത്തെ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് ബഹ്റൈനിലെത്തുന്നത്. സന്ദർശനത്തിന്റെ തുടക്കത്തിൽ കുവൈത്തിലെത്തി അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയ മാക്രോൺ, ഇന്നലെ അബുദാബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും ചർച്ചകൾ നടത്തിയിരുന്നു. നാളെ ഖത്തറിലാണ് അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം അവസാനിക്കുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള ഊർജ്ജ, പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ഫ്രാൻസ് ലക്ഷ്യമിടുന്നത്.
#BahrainNews #EmmanuelMacron #KingHamad #4PMNews
dsdsd

