വിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയെ മറികടന്ന് സ്പെഷൽ സെക്രട്ടറിയുടെ ഭരണം


ഷീബ വിജയൻ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയെ മറികടന്നും ഇല്ലാത്ത അധികാരങ്ങൾ കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ടും സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവുകൾ. വകുപ്പിൽ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും കൈകളിലുള്ള ചുമതലകൾ സ്വന്തം പേയിലേക്ക് എഴുതിച്ചേർത്തുളള സർക്കുലറുകളും കത്തുകളും ദിനംപ്രതി പുറത്തിറക്കുകയാണ് സ്പെഷൽ സെക്രട്ടറി ഡി. സജിത്ത് ബാബു. മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചുമതലകൾ സ്വന്തം പേയിലേക്ക് എഴുതിച്ചേർത്ത് വകുപ്പിൽ സമാന്തര ഭരണം നടത്തുന്നുവെന്നാണ് പ്രധാന പരാതി.

സ്കോൾ കേരളയുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വകുപ്പ് സെക്രട്ടറിയെ വൈസ് ചെയർമാനാക്കാനും, എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ മാറ്റങ്ങൾ വരുത്താനും മന്ത്രി അറിയാതെ സ്പെഷൽ സെക്രട്ടറി കരട് നിർദേശം നൽകി. സർക്കാർ തള്ളിക്കളഞ്ഞ ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശ്രമിച്ചതും മന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. സാക്ഷരതാ മിഷൻ, സ്കോൾ കേരള ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് യോഗങ്ങൾ തന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന് ചൂണ്ടിക്കാട്ടി കീഴുദ്യോഗസ്ഥർക്ക് കത്തയക്കുകയും ചെയ്തു.

കൂടാതെ, കൈറ്റിലെ മാസ്റ്റർ ട്രെയിനർമാരുടെ സേവന കാലാവധി 2027 മെയ് വരെ നീട്ടി നൽകിയ ഔദ്യോഗിക സർക്കാർ ഉത്തരവിന് വിരുദ്ധമായി, കാലാവധി ദീർഘിപ്പിക്കാൻ അനുമതിയില്ലെന്ന് കാണിച്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ കത്തറിച്ചിട്ടുമുണ്ട്. മന്ത്രിയുടെ അറിവില്ലാതെ ഫയലുകൾ നീക്കുന്നതായും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി എത്തിയതായും സെക്രട്ടറിയേറ്റിലെ ഓൺലൈൻ ഫയൽ രേഖകൾ വ്യക്തമാക്കുന്നു.

article-image

rdggddsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed