സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്‌റൈൻ മന്ത്രിസഭ


പ്രദീപ് പുറവങ്കര

മനാമ: സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെയും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളുടെയും സുരക്ഷയുമായി ചേർന്നുനിൽക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സൗദിയ്ക്ക് പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് ബഹ്‌റൈൻ മന്ത്രിസഭ. ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ ഉറപ്പായ നിലപാട് എടുത്തത്.

ഉപപ്രധാനമന്ത്രി ഹിസ് എക്സലൻസി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, സൗദി അറേബ്യയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭാ സമുദ്രനിയമ കൺവെൻഷന്റെയും പരസ്യമായ ലംഘനമാണെന്ന് അപലപിച്ചു.

നജ്റാൻ മേഖലയിൽ ദേശീയ ദൗത്യ നിർവഹണത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ നിരീക്ഷണ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യൻ ഭരണകൂടത്തിനും സർക്കാരിനും ജനങ്ങൾക്കും ഒപ്പം വേർപാടിൽ നടുങ്ങുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നതായി മന്ത്രിസഭ അറിയിച്ചു.

ജി.സി.സി വിദേശകാര്യ മന്ത്രിമാരും റഷ്യൻ ഫെഡറേഷനും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും പങ്കെടുത്ത് ബഹ്‌റൈനിൽ വെച്ച് നടന്ന ജി.സി.സി-റഷ്യ തന്ത്രപ്രധാന സംഭാഷണത്തിന്റെ (GCC-Russia Strategic Dialogue) വിജയകരമായ തീരുമാനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, ഐക്യരാഷ്ട്രസഭാ ദിനത്തോട് അനുബന്ധിച്ച് യു.എൻ പ്രസ്ഥാനത്തിന് ആശംസകൾ നേർന്ന മന്ത്രിസഭ, ബഹുമുഖ സഹകരണത്തിന്റെയും അതിന്റെ മൂല്യങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ജോർദാനിൽ നടന്ന 24-ാമത് അറബ് പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ദേശീയ പുരുഷ വോളിബോൾ ടീം കിരീടം ചൂടിയതിൽ മന്ത്രിസഭ വലിയ സന്തോഷം പ്രകടിപ്പിച്ചു. ഈ ചരിത്രപരമായ നേട്ടത്തിൽ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും മന്ത്രിസഭ അഭിനന്ദനങ്ങൾ അറിയിച്ചു.

#BahrainNews #SaudiArabia #BahrainCabinet #4PMNews

article-image

dqwadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed