ഒമാനിൽ ബാച്ചിലേഴ്‌സിന്‍റെ താമസസ്ഥലത്തിന് നിയന്ത്രണം
മസ്കറ്റ് : ഒമാനിൽ വിദേശികളായ ബാച്ചിലേഴ്‌സിന്‍റെ താമസസ്ഥലത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റൂമുകൾ പങ്കിട്ട് തമാമസിക്കുന്നതിനാണ് മസ്കറ്റ് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വാടക കരാർ രജിസ്റ്റർ ചെയ്യാതെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയാൽ കെട്ടിട ഉടമകൾ പിഴ നൽകേണ്ടി വരും. കുടുംബങ്ങൾ കൂടുതലായി താമസിച്ചു വരുന്ന സ്ഥലങ്ങളിൽ, വിദേശികളായ ബാച്ചലേഴ്‌സുമാരുടെ താമസം ഉണ്ടാക്കുന്ന പ്രയാസങ്ങൾക്കെതിരെയുള്ള പരാതിയിന്മേലാണ് കോടതി ഉത്തരവ്.
ബാച്ചിലേഴ്‌സ് ആയ താമസക്കാർക്ക് നഗര സഭയുടെ മുൻകൂർ അനുമതിയില്ലാതെ, കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ വീട് നൽകുവാൻ ഈ ഉത്തരവ് മൂലം സാധിക്കുകയില്ല. വാടക കരാർ റജിസ്റ്റർ ചെയ്യാതെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുവാൻ പാടുള്ളതല്ല എന്ന നിയമവും നഗര സഭ കർശനമാക്കിയിട്ടുണ്ട്.

