ഒമാ­നി­ലേ­ക്കു­ള്ള ഇന്ത്യൻ‍ വീ­ട്ടു­ജോ­ലി­ക്കാ­രു­ടെ­ റി­ക്രൂ­ട്ട്‌മെ­ന്റിന് ആറ് അംഗീ­കൃ­ത ഏജൻ­സി­കൾ


മസ്്ക്കറ്റ് : ഒമാനിലേക്കുള്ള ഇന്ത്യൻ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന്  ആറ് അംഗീകൃത ഏജൻസികൾ. ഇന്ത്യൻ  സർക്കാർ അംഗീകരിച്ചിട്ടള്ള ഈ ആറ് റിക്രൂട്ടിംങ് ഏജൻസികൾ മുഖേന ഗാർഹിക തൊഴിലിനായി ഒമാനിൽ എത്തുന്ന വനിതകൾക്ക് ഇനി മുതൽ 1,100 ഒമാനി റിയാലിന്റെ  ബാങ്ക് ഗ്യാരണ്ടി  നൽകേണ്ടതില്ല. 

2015ൽ നടപ്പാക്കിയ  ഇ − മൈഗ്രേറ്റ്  സംവിധാനവും, മറ്റു നിബന്ധനകളും തൊഴിൽ ദാതാക്കളും തൊഴിൽ അന്വേഷകരും  നിർബന്ധമായും പാലിക്കണമെന്നും മസ്‌ക്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. 

ഗാർഹിക തൊഴിലാളികളുടെ  റിക്രൂട്ട്‌മെന്റിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളിൽ കേരളത്തിൽ  നിന്നും നോർക്ക റൂട്ട്‌സ് കേരളയും,  ഓവർസീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റുമാണ് ഉള്ളത്. തമിഴ് നാട്ടിലെ  ഓവർസീസ്  മാൻ  പവർ കോർപ്‍പറേഷൻ, കാൺപൂരിലെ  ഉത്തർപ്രദേശ്  ഫിനാൻഷ്യൽ കോർപറേഷൻ, ആന്ധ്രാ പ്രദേശിലെ ഓവർസീസ് മാൻപവർ കന്പനി, ഹൈദരാബാദിലെ തെലുങ്കാന  ഓവർ‍സീസ്  മാൻപവർ  കന്പനി എന്നിവയാണ് ഇന്ത്യയിലെ മറ്റു അംഗീകൃത എജന്റുമാർ.

ഈ എജൻസികൾ മുഖെനെയുള്ള ഗാർ‍ഹിക തൊഴിലാളികളുടെ റിക്രുട്ട്മെന്റിന് ഗ്യാരണ്ടി തുകയായ 1100 ഒമാനി റിയൽ അടക്കേണ്ടതില്ല. മുൻ കാലങ്ങളിൽ ബാങ്ക് ഗ്യാരണ്ടി ആയ 1100 ഒമാനി റിയൽ നിർബന്ധമായതിനാൽ പല തൊഴിൽ ദാതാക്കളും ഗാർഹിക ജോലിക്കായി മറ്റു രാജ്യങ്ങളിലെ വനിതകളെ  ആശ്രയയിച്ചു വരികയായിരുന്നു. 

ഇത് ഇന്ത്യയിൽ നിന്നുമുള്ള തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ‍ നഷ്ടപ്പെടുവാൻ‍ കാരണമായി. ഇത് കണക്കിലെടുത്താണ് ഇപ്പോൾ   കേന്ദ്ര സർക്കാർ  നിയത്രണത്തിൽ  ഇളവ്  വരുത്തിയിരിക്കുന്നത്. മറ്റു എജന്റുകൾ മുഖേനെ റിക്രൂട്ട്മെന്റുകൾ   നടത്തുന്നവർ 1100 ഒമാനി റിയാലിന്റെ   ബാങ്ക് ഗ്യാരണ്ടിയും, മസ്‌ക്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള നോ ഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം.  ഇതിനു വിപിരീതമായി  നടത്തുന്ന എല്ലാ റിക്രുട്ട്‌മെന്റുകളും ഇന്ത്യൻ നിയമങ്ങൾക്ക് എതിരാണെന്ന്് ഇന്ത്യൻ എംബസിയുടെ  വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed