അബു­ദാ­ബി­യി­ലെ­ ജ്വല്ലറി­കളിൽ നി­ന്ന് 27 കി­ലോ­ വ്യാ­ജ സ്വർ­ണം പി­ടി­കൂ­ടി­


അബു­ദാ­ബി­ : അബുദാബിയിലെ സ്വർണവിപണിയിൽ നിന്ന് 27 കിലോ വ്യാജ സ്വർണം പോലീസ് പിടികൂടി. 26 സ്വർണ  ജ്വല്ലറികളിൽ നിന്നാണ് നിലവാരമില്ലാത്ത സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. രാജ്യാന്തര ബ്രാൻഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയിരുന്നത്. 26 ജ്വല്ലറികളിൽ 11ഉം ഒരു വ്യക്തിയുടേതാണെന്ന് അബുദാബി പോലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടർ ബ്രി.ജനറൽ ഡോ.റാഷിദ് മുഹമ്മദ് ബുറഷീദ് പറഞ്ഞു. 

എന്നാൽ, ജ്വല്ലറികളുടെ പേരുകൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ സ്വർണാഭരണങ്ങൾ ജ്വല്ലറികളിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. 

പ്രമുഖ രാജ്യാന്തര കൊമേഴ്യൽ ഏജന്റ് നൽകി പ്രകാരം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജ്വല്ലറികളിൽ റെയ്ഡ് നടത്തി വ്യാജ സ്വർണാഭരണങ്ങൾ പിടികൂടുകയായിരുന്നു. 

പിടികൂടിയ വ്യാജ സ്വർണാഭരണങ്ങൾ തുടർനടപടിക്കായി പോലീസ് അധികൃതർ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യാന്തര ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്പോൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് ഉപയോക്താക്കളോട് നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed