യു­.എ.ഇയിൽ പൊ­തു­-സ്വകാ­ര്യ മേ­ഖലകൾ­ക്ക് ഇന്ന് അവധി­


ദുബൈ : ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ പൊതു- സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

മനുഷ്യ വിഭവശേഷി− സ്വദേശിവൽക്കരണ മന്ത്രാലയമാണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്. ദുബൈയിലെ വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. പൊതു−സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹിജ്റ പുതുവർഷത്തിന്റെ അവധി മുഹറം ഒന്നിനായിരിക്കുമെന്നു അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed