യെ­മൻ പ്രതി­സന്ധി : ഒമാൻ വി­ദേ­ശകാ­ര്യമന്ത്രി­യു­മാ­യി­ യു­.എൻ പ്രതി­നി­ധി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


മസ്ക്കറ്റ് : യെമനിലെ പ്രശ്ന ങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവിയുമായി മസ്ക്കറ്റിൽ നടത്തി. കൂടിക്കാഴ്ച ശുഭ സൂചനകൾ നൽകുന്നതായിരുന്നുവെന്ന് യു.എൻ പ്രതിനിധി ട്വിറ്ററിൽ കുറിച്ചു. ഈയാഴ്ച ഏദനിൽ യെമൻ പ്രസിഡണ്ട് അബ്ദുറബ് മൻസൂർ ഹാദിയുമായും മറ്റ് കക്ഷി നേതാക്കളുമായും യു.എൻ പ്രതിനിധി ചർച്ചകൾ നടത്തും.

കഴിഞ്ഞ ദിവസം യെമനിലേക്കുള്ള  യു.എൻ പ്രതിനിധി ഇസ്മായിൽ മസ്ക്കറ്റിൽ വിദേശ കാര്യ മന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തിയത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യക ത ചൂണ്ടിക്കാട്ടിയ ഒമാൻ വിദേശ കാര്യ മന്ത്രി ഒമാന്‍റെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

യെമനിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദ് വഹിച്ച പങ്ക് നിസ്തുലമാണ്. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കക്ഷികളെ മസ്കറ്റിൽ ഒരുമിച്ചിരുത്തി നിരവധിചർച്ചകൾക്ക് ഒമാൻ നേതൃത്വം നൽകുകയും കുവൈത്തിലും ജനീവയിലും ഉൾപ്പെടെ നടന്ന ചർച്ചകളിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed