ടീൻസ് വെക്കേഷൻ ക്യാന്പ് ഇന്നാരംഭിക്കും
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാരക്കാരായ വിദ്യാർഥികൾക്കായി നടത്തുന്ന വെക്കേഷൻ ക്യാന്പിന് ഇന്ന് തുടക്കമാവും.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മുതൽ 7.30 വരെയായിരിക്കും ക്യാന്പ്. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്‍ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാന്പ് ആഗസ്റ്റ്് 11ന് അവസാനിക്കും. റിഫ ദിശ സെന്‍ററിൽ സംഘടിപ്പിക്കുന്ന ക്യാന്പിന് പ്രമുഖർ നേതൃത്വം നൽകും. ക്യാന്പിൽ പങ്കെടുക്കുന്നതിന് വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

